
അമ്മ ഭാരതാംബതൻ
2020, Aug 15
അമ്മ ഭാരതാംബതൻ
മക്കൾ ഞങ്ങളേവരും
ഒന്നിച്ചണിചേർന്നുച്ചത്തിൽ
ഏറ്റുചോല്ലുന്നിംബമായ്
ഒന്നാണോന്നാണോന്നാണേ
ഞങ്ങളൊന്നാണേ
അമ്മ ഭാരതാംബതൻ
മക്കൾ ഞങ്ങളൊന്നാണേ
ഹിന്ദുവും ക്രിസ്ത്യാനിയും
മുസ്ലിം സിഖ് ബുദ്ധനും
ഏക മനസ്സായമ്മെയ
പുണർന്നിടുന്നു സ്നേഹമായ്
ഒന്നാണോന്നാണോന്നാണേ
ഞങ്ങളൊന്നാണേ
അമ്മ ഭാരതാംബതൻ
മക്കൾ ഞങ്ങളൊന്നാണേ
വർണശോഭ തന്നുടെ
മലർവാടി ഭാരതം
സുഗന്ധമാം സുമങ്ങളായ്
മക്കളേറ്റു ചോല്ലുന്നു
ഒന്നാണോന്നാണോന്നാണേ
ഞങ്ങളൊന്നാണേ
അമ്മ ഭാരതാംബതൻ
മക്കൾ ഞങ്ങളൊന്നാണേ
മഹാത്മാ തന്റെ പാതയിൽ
മഹത്വമാം അഹിംസയിൽ
മനാം നിറഞ്ഞു ധീരമായ്
യശസ്സുയർത്തി ഭാരതാം
ഒന്നാണോന്നാണോന്നാണേ
ഞങ്ങളൊന്നാണേ
അമ്മ ഭാരതാംബതൻ
മക്കൾ ഞങ്ങളൊന്നാണേ
ജയിക്ക ജനനി ഭാരതം
ഇഹത്തിനെ ഭരിച്ചിടാൻ
ഇഹത്തിലെന്നുമേവരും
സുഖത്തിലായ് വാഴുവാൻ
-അലക്സ് നമ്പ്യാപറമ്പിൽ