
അമ്മേ വന്ദനം
അമ്മേ ഭാരതാംബേ വന്ദനം
അമ്മേ ഭാരതാംബേ വന്ദനം
വന്ദനം വന്ദനം സ്നേഹപൂർവവന്ദനം
വന്ദനം വന്ദനം സ്നേഹപൂർവവന്ദനം
വിസ്മയം വിസ്മയം
പാരിനാകെ വിസ്മയം
വിസ്മയം വിസ്മയം
ഇന്ത്യയെന്ന വിസ്മയം
സ്നേഹമോടൈക്യമായ്
സമത്വ സുന്ദര താളമായ്
അണി നിരന്ന് ധീരമായ്
അണി നിരന്ന് ധീരമായ്
വിവിധമാം മതങ്ങളും
വിവിധമാം സംസ്കാരവും
വിവിധമാം ഭാഷയും
വിവിധവർണ്ണ വേഷവും
നാനാത്വത്തിലേകത്വം
കാത്തിടുന്ന വിസ്മയം
ഇന്ത്യയെന്ന വിസ്മയം
ഭാരതം മഹാശ്ചര്യം
അമ്മ ഭാരതാംബതൻ
യശസ്സുയർത്തി പാരിതിൽ
മൂന്നുവർണ ശോഭതൻ
പതാകയേന്തി ഏവരും
നിലച്ചിടാത്ത സ്നേഹഗാഥ
ഏറ്റു ചൊല്ലിയിന്നിതാ
വരുന്നു ഭാരതാംബതൻ
മക്കൾ ഞങ്ങളേവരും
മഹാത്‌മ ഗാന്ധിയേകിയ
അഹിംസയെന്ന മാർഗ്ഗവും
ഐക്യമെന്ന മന്ത്രവും
പഠിച്ചു ഞങ്ങളിന്നിതാ
ലോക സേവനത്തിനായ്
സ്നേഹ ലോക സൃഷ്ടിക്കായ്
അണി നിരന്ന് വരുകയായ്
അണി നിരന്ന് വരുകയായ്
-അലക്സ് നമ്പ്യാപറമ്പിൽ
_Credits: Image by Harikrishnan Mangayil from Pixabay