
അനുതാപമോടെ
2021, Jun 13
അനുതപിച്ചനുതപിച്ചകതാരു ഞാൻ
ആത്‌മാവിൻ നാഥനായ് ഒരുക്കിവച്ചു
അറിയാതെ ചെയ്തോരപരാധമെല്ലാം
അനുതാപമോടെ കഴുകി അകറ്റി
അലിവാർന്ന സ്നേഹത്തിൻ പരിമളം തൂകി
അകതാരിലെന്നേശൂ അണയേണമേ
അനുഗ്രഹപ്പൂമഴ വർഷിച്ചു നാഥാ
അപ്പമായെന്നിൽ അണയേണമേ
ഇനിമേലിലെൻമനം തിരിയില്ല തെല്ലും
ഇരുളാർന്ന ലോകത്തിൽ വഴിത്താരയിൽ
ഇനിമേലിലെന്നേശുവെ വെടിയില്ല നിൻ സ്നേഹം
ഇനിയെന്നുമേശു എൻ ഹൃദയത്തിലരുളും
എനിക്കായി ബലിയായി കാൽവരിയിലന്ന്
എന്നേശു സ്നേഹത്തിൻ പരിഹാരമായി
യേശുവൊത്താണിനി എന്നുമെൻ ജീവിതം
യേശുവില്ലാത്തൊരു ജീവിതമില്ലിനി
-അലക്സ് നമ്പ്യാപറമ്പിൽ
Credits: Photo by geralt from pixabay.com