വിജയകാഹളം

വിജയകാഹളം

2020, Aug 15    

പ്രസിദ്ധമായ ഭാരതം പ്രശാന്തമായ ഭാരതം
സംസ്കാരനിറവിലന്നു പേരുകേട്ട ഭാരതം
ഒരിക്കലെത്തി ഇന്ത്യയിൽ ബ്രിട്ടീഷുകാരും അന്യരും
ഭരിച്ചിടാൻ ശ്രമിച്ചുവന്നു കയ്യടക്കി ഭാരതം

പരസ്പരം പലപ്പൊഴും വളർത്തി സ്പർദ്ധ ശത്രുത
മുതലെടുത്തു ശത്രു തന്ടെ വിളവെടുത്തു നിത്യവും
മറികടന്നു കളവിനായ് കടന്നുവന്നു വൈരികൾ
കവർന്നെടുത്തു ഭാരതത്തിൻ മൂല്യസമ്പത്തൊക്കെയും

നാട്ടുരാജ്യമൊക്കെയും തളർന്നുവീണു ശത്രുതൻ
നാട്യഭരണക്കുഴികളിൽ വീണുപോയ് ഭാരതം
ബലംപിടിച്ചു നമ്മളെ കൊന്നൊടുക്കി ഹീനമായ്
ബലത്തിലും കരുത്തിലും മെരുക്കിസ്വർഗഭൂമിയെ

പരസ്പരം കൈകൾകോർത്ത് വൈരിയെ തുരത്തുവാൻ
മരണമാണ് ഭേദമെന്നുറച് പൊരുതിയത്രയും
കരുത്തു നേടി ശത്രുവെ തുരത്തുവാൻ ശ്രമിക്കവേ
അണിനിരന്നു ഭാരതം ഗാന്ധി തന്ടെ കീഴിലായ്

അഹിംസയെന്നൊരായുധം തൊടുത്തുവിട്ടു ഗാന്ധിജി
പടികടത്തി വൈരിയെ സ്വാതന്ത്രയാക്കി ഇന്ത്യയെ
ഒരിറ്റു നിണവുമിങ് ചിന്തിടാതെ ഭാരതം
ഒടുവിൽ നേടി വിജയവും നിത്യസ്വാതന്ത്ര്യവും

ജയിച്ചുനേടി നമ്മൾ ഐക്യവും കരുത്തുമായ്
ജഗത്തിനിന്നു മാതൃക ജഗത്തിലേക ഭാരതം
വിജയകാഹളം മുഴക്കി വിജയപാതയിൽ
വിജയവർണ്ണ കൊടിപിടിച്ചു വിശ്വമേ ഭരിക്കുവാൻ

-അലക്സ് നമ്പ്യാപറമ്പിൽ


Credits: Photo by Still Pixels from Pexels